The King - Mammotty dialogue scene

The King Malayalam Movie Mammootty Dialogue Lyrics

The King is a Malayalam movie starring Mammotty and Vani Viswanath. Here’s the popular action dialogue of Mammotty with Vani Vishwanath

Yes IAS ഇന്ത്യൻ ഭരണ സർവീസ്. ആ പദവിയുടെ അർത്ഥമെന്താണെന്നറിയുന്നോ നിനക്ക്? അതറിയണമെങ്കിൽ ആദ്യം ഇന്ത്യ എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അടിച്ചുകൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടേം ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തു നായ്ക്ക് കൊടുക്കുന്ന ബേബി ഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിപോയതിനു ഭർത്താവിനെ ശാസിച്ചു അത്താഴപട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കൾക്കൊരുനേരം വയറു നിറച്ചുണ്ണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ. ഇന്നലെ നീ അപമാനിച്ചു ആട്ടിയിറക്കി വിട്ടില്ലേ ആ കൃഷ്ണേട്ടനെ പോലുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ soul ആത്മാവ് IAS academy വർഷാവർഷം അടവച്ചു വിരിയിച്ചെടുക്കുന്ന നിന്നെപോലുള്ള സ്നോബുകൾക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള Sense ഉണ്ടാവണം Sensibility ഉണ്ടാവണം sensitivity ഉണ്ടാവണം.