Devasuram

ശ്രീപാദം രാഗാര്‍ദ്രമായ്

ചിത്രം:ദേവാസുരം(Devasuram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം
ഞാനോ ആപാദം ശതതന്ത്രി മൂളും
ശ്രീവരാംഗവിലോല വല്ലകിയായ് മാറി
ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം

നവരാഗസ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തും പുലരിയില്‍
നവരാഗസ്വരലയപല്ലവിയായെന്‍
കനകാഭിലാഷം കണിപ്പീലി നീര്‍ത്തുമ്പോള്‍
കരമലരിണകളിലുണരുമൊരതിമൃദുവാം
മുദ്രാമുകുളങ്ങളേ നാമിനി ധന്യരായ്
ഹൃദയാങ്കണം മലയജപവനനിലലിയു-
മൊരണിമലരിതളണിക്കുമ്പിളായ്
സുഗമസംഗീതമാം അമൃതബിന്ദുക്കളേ
പ്രണവമണിയായ് നിരതനിധിയായ്
പ്രകൃതിയുണരാന്‍ അരുളിടവേ

ശ്രീപാദം രാഗാര്‍ദ്രമായ് അനുപദമാടും നടനം