Kattu Poovu Malayalam kavitha | Vinod Poovakkodu
song: Chitheri therikkunna
Lyrics: Vinod Poovakkodu
music:Rinal Goutham
singer: Praveen Neeraj
ചിതറിത്തെറിക്കുന്ന ചിന്തകളിപ്പോഴും
നിന്റെയീ പുഞ്ചിരിയൊന്നുമാത്രം
മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും
കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും
നിന്റെയീ വാർമുടിച്ചുരുളിലെത്താൻ
പൂജക്കെടുക്കാത്ത പൂവായ ഞാനും
മോഹിച്ചിടുന്നു നിന്നരികിലെത്താൻ
മണമില്ല മധുവില്ല പൂജക്കെടുക്കില്ല
താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻമുമ്പിലെത്തിടുമ്പോൾ
നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ
ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു.
ഒന്നും പറയാതെയറിയാതെ പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യർത്ഥമായിപ്പോകും എൻ ജീവിതം
നീ നടക്കും വഴിയോരത്ത് എന്നെ
കണ്ടാൽ ചിരിക്കാതെ പോകരുതേ
നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള
കാലം കാത്തിരിക്കാൻ
ഇനിയുള്ള കാലം കാത്തിരിക്കാൻ