
Kannada Malayalam Kavitha | Murukan Kattakada
Murukan Kattakada Kannada Kavitha Lyrics in Malayalam
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാല്‍ വിറകൊള്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടില്‍
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പ്പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറുമ്പിര തേടല്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
പിഞ്ചു മടിക്കുത്തന്‍പതുപേര്‍ ചെര്‍ന്നിരുപതുവെള്ളി –
ക്കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകള്‍ കാണാം
തെരുവിന്‍ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ശീമ കാറിന്നുള്ളില്‍
സുഖശീതള മൃദു മാറിന്‍ ചൂരില്‍
ഒരുശ്വാനന്‍ പാല്‍ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
തിണ്ണയിലന്‍പതു കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പോവതുകാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
കിളിനാദം ഗതകാലം കനവില്‍
നുണയും മൊട്ടക്കുന്നുകള്‍ കാണാം
കുത്തിപ്പായാന്‍ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റന്‍ കുഴികള്‍ കുപ്പത്തറകള്‍
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
ഒരാളൊരിക്കല്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കല്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക തിമിരക്കാഴ്ച്ചകള്‍
സ്ഫടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ചകള്‍
ഇടയന്‍ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
Kannada Malayalam Kavitha Lyrics in English
Ellavarkkum Thimiram
Nammelkkellavarkkum Thimiram
Mangiya Kazhchakal Kandu Maduthu
Kannadakal Venam… Kannadakal Venam
Raktham Chithariya Chuvarukal Kaanam
Ayizha Kola Koppukal Kaanaam
Kathikal Vellidi Pottum Naadham
Chillukal Udanju Chitharum Naadham
Pannivedippuka Ponthum Theruvil
Paathikaal Vira Kolvathukaanam
Ozhinja Koorayil Olinjirikkum
Kurunnu Bheethi Kannukal Kaanam
Mangiya Kazhchakal Kandu Maduthu
Kannadakal Venam… Kannadakal Venam
Pinchu Madikkuthambathu Per Chernnu
Irupathu Velli Kaashukoduthittuzhuthu-
Marikkum Kaazhchakal Kaanaam
Theruvil Swapnam Karinja Mukhavum
Neettiya Pinju Karangal Kaanaam
Arikil Sheemakkaarinnullil Sukhaseethala
Mrithu Maarin Chooril Oru Swanan-
Paal Nuna Vadhukaanam
Mangiya Kazhchakal Kandu Maduthu
Kannadakal Venam… Kannadakal Venam
Pottiya Thaali Charadukal Kaanaam
Potta Madhya Kuppikal Kaanaam
Palisha Pattini Padikerumbol
Purakile Maavil Kayarukal Kaanaam
Tharayilorilayiloralpam Chorayil-
Koonanurumbukal Ira Thedal Kaanaam
Mangiya Kazhchakal Kandu Maduthu
Kannadakal Venam… Kannadakal Venam
Kannadakal Venam… Kannadakal Venam