Christmas

കാലിത്തൊഴുത്തില്‍ പിറന്നവനെ – Malayalam Lyrics

Movie: Saayoojyam
Song: Kaalithozhuthil
Music: KJ Joy
Lyrics: Yusufali Kecheri
Singers: P Susheela

Lyrics in Malayalam

കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ..

1
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍)
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2)-
(കാലിത്തൊഴുത്തില്‍)

2
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍)
കര്‍ത്താവേ കനിയു നീ യേശു നാഥാ….ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) -(കാലിത്തൊഴുത്തില്‍)