
ഏഴിമല പൂഞ്ചോല – സ്ഫടികം [1995]
Movie: Spadikam
Song: Ezhimalappoonchola
Music: SP Venkitesh
Lyrics: P Bhaskaran
Singers: Mohanlal, KS Chithra
Year: 1995
ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
പൊൻ മാല പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും
പാറ കരിമ്പാറ
പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)
പാറിക്കളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ കാക്കക്കറുമ്പീ
മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി മുത്തേ (ഏഴിമല..)